യൂസഫലി വാങ്ങിയ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ആസ്ഥാനം പഞ്ചനക്ഷത്ര ഹോട്ടലായി മാറുന്നു, 600 കോടി രൂപ മുടക്കി നവീകരിച്ചു, ഒരു രാത്ര തങ്ങാന്‍ എട്ടു ലക്ഷം രൂപ

2019-03-28 02:13:07am |

ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംഘമായ സ്കോട്‍ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാനം സ്വന്തമാക്കിയത് ലുലു ഗ്രൂപ്പ് തലവനും മലയാളിയുമായ എം എ യുസഫലിയാണ്. ആയിരം കോടിയിലധികം രൂപയ്ക്കാണ് 2015 ൽ ഈ മന്ദിരം ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. അന്ന് ഈ കെട്ടിടം ‘ദി ഗ്രേറ്റ് സ്കോട്‍ലന്‍ഡ് യാര്‍ഡ്’ എന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്ന് എം എ യൂസഫലി അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്ക് പ്രാവർത്തികമാക്കിയിരിക്കുകയാണ് അദ്ദേഹം. 

‘ദി ഗ്രേറ്റ് സ്കോട്‍ലന്‍ഡ് യാര്‍ഡ്’ എന്ന പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. സമ്പന്നരെ ലക്ഷ്യമിടുന്ന ഈ ലക്ഷ്വറി ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ എട്ടു ലക്ഷം രൂപയാണ് വാടക. കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനായി ലുലു ഗ്രൂപ്പിന് ചിലവായത്  584,88,16,050 രൂപയാണ്. ഹോട്ടലിൽ ആകെ 153 മുറികളാണ് ഉള്ളത്. ഓരോ രാത്രിയ്ക്കും 7,79,842 രൂപയാണ് വാടകയിനത്തിൽ ഈടാക്കുന്നത്. 

ലക്ഷ്വറി സൗകര്യങ്ങളാണ് ‘ദി ഗ്രേറ്റ് സ്കോട്‍ലന്‍ഡ് യാര്‍ഡി’ൽ ഒരുക്കിയിട്ടുള്ളത്. അതിഥികൾക്കായി മുറിയിൽ സീക്രട് വിസ്കി ബാർ, ടീ പാർലർ, ബോൾറൂം, മികച്ച റസ്റ്ററന്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏഴു നിലകളിലായി ഹോട്ടല്‍ പ്രവര്‍ത്തിക്കുമെങ്കിലും കെട്ടിടത്തിന്റെ രൂപത്തിന് മാറ്റം വരുത്തിയിട്ടില്ല.1829 മുതല്‍ 61 വര്‍ഷം ഈ കെട്ടിടമായിരുന്നു സ്കോട്‍ലന്‍ഡ് യാര്‍ഡിന്റെ ആസ്ഥാനമന്ദിരം. എഡ്വര്‍ഡിയന്‍ വാസ്തു മാതൃകയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 

scotlandyard2