കാര്‍ഡിട്ടു പിന്‍ നമ്പര്‍ നല്‍കിയപ്പോള്‍ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്ന സന്ദേശം, മടങ്ങി മണിക്കൂറുകള്‍ക്കകം പണം നഷ്ടം! ലിവര്‍പൂള്‍ മലയാളി ചെയ്തത് നിങ്ങളും ചെയ്യുക

2019-03-28 02:22:19am | ടോം ജോസ് തടിയംപാട്

ക്യാഷ് മെഷീന്‍ തട്ടിപ്പിലൂടെ ലിവര്‍പൂള്‍ മലയാളിക്ക്  പണം നഷ്ടമായി. യഥാസമയം ബാങ്കിനെ വിവരം അറിയിച്ചിരുന്നതിനാല്‍ പണം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചത് ആശ്വാസമായി. ലിവർപൂൾ അലെർട്ടൻ  ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മിഷ്യൻ തട്ടിപ്പിലൂടെ പണം നഷ്ട്ടമായത്,   ലിവര്‍പൂള്‍  മോസ്‌ലിഹിൽ,  ഗ്രീന്‍ ഹില്‍‍ റോഡിലുള്ള ക്യാഷ് മിഷ്യനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ്‌  ഇട്ട് പിന്‍ നമ്പരും നല്‍കി  പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍  The transaction cannot be completed  എന്നൊരു നോട്ടിഫിക്കേഷന്‍  കണ്ടു .  

ക്യാഷ് മിഷ്യന്‍റെ തകരാകും എന്നുവിചാരിച്ചു തിരിഞ്ഞു നടന്നപ്പോള്‍  ഒരാള്‍ പെട്ടെന്ന് വന്നു കാര്‍ഡ്‌ ഇട്ട് പണം എടുത്തുപോകുന്നതുകണ്ട്  സോജി താമസംവിന  തന്നെ ക്യാഷ്  മിഷ്യന്‍ കമ്പനീയുമായി ബന്ധപ്പെട്ടു, അവര്‍പറഞ്ഞു താങ്കളുടെ ബാങ്കിനെകൂടി അറിയിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെയും വിവരം അറിയിച്ചു . ബാങ്ക് അക്കൗണ്ട്‌ പരിശോധിച്ചപ്പോള്‍  ‍ അപ്പോള്‍ പണം ബാങ്കില്‍ നിന്നും പോയിരുന്നില്ല എന്നാല്‍ പിറ്റേ ദിവസം പണം ബാങ്കില്‍ നിന്നും പണം പോവുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു , ബാങ്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട് , 
 
ഇങ്ങനെ ഏതെങ്കിലും സാഹചരൃത്തില്‍ നിങള്‍ക്ക് പണം  ക്യാഷ് മിഷ്യനില്‍ നിന്നും  കിട്ടാതെ വന്നാല്‍ നിങളുടെ അക്കൗണ്ട്‌ പരിശോധിക്കുകയും വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്യുക. കൂടതെ  ഷോപ്പിംഗ്‌  കോംബ്ലെക്സില്‍ നിന്നോ സ്ഥാപനങ്ങള്‍ക്ക് .അകത്തു സ്ഥാപിച്ചിരിക്കുന്ന ക്യാഷ്  മിഷ്യനില്‍ നിന്നോ പണം എടുക്കുന്നതാണ്  സുരക്ഷിതത്വം . കാരണം അത്തരം  ക്യാഷ്  മിഷ്യനില്‍  മാനിപ്പുലെഷന്‍ നടത്താനുള്ള സാധൃത കുറവാണു .റോഡു സൈഡില്‍ സ്ഥാപിച്ചിട്ടുള്ള   മിഷ്യനിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍‍ കള്ളന്മാര്‍ക്ക് എളുപ്പം കഴിയുന്നത് .
 
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ വച്ച് ലണ്ടനില്‍ താമസിക്കുന്ന ജോണി കുന്നശേരിക്കും ഇതിനു സമാനമായ അനുഭവം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമ്മള്‍ വിദേശത്ത് പോയി പണം എടുക്കുകയാണെങ്കില്‍ ആദൃം ഒരു ചെറിയ  തുക എടുത്തതിനു ശേഷം ക്യാഷ്  മിഷ്യന്‍ പ്രോപ്പേറായി വര്‍ക്ക്‌ ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷമേ വലിയ തുക എടുക്കാവു എന്നാണ്. ക്യാഷ്  മിഷ്യനില്‍ ഒരുപാടു രീതിയില്‍ ഇത്തരത്തില്‍  മാനിപ്പുലെഷന്‍ നടത്താനുള്ള സാധൃത ഉണ്ടെന്നാണ് വിതക്തര്‍ പറയുന്നത് .