കൈ മുത്താന്‍ അനുവദിക്കാത്തത് ചര്‍ച്ചയായി, ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നു എന്ന് ചിലര്‍! വി​ശ്വാ​സി​ക​ൾ​ക്ക്​ മോ​തി​ര​ത്തി​ൽ ചും​ബി​ക്കാ​ൻ സ​മ്മ​തം ന​ൽ​കി പോ​പ്​

2019-03-29 02:54:41am |

വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ന്യാ​സ്​​ത്രീ​ക​ൾ​ക്കും പു​രോ​ഹി​ത​ന്മാ​ർ​ക്കും മോ​തി​ര​ത്തി​ൽ ചും​ബി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. 85കാ​രി​യാ​യ സി​സ്​​റ്റ​ർ മ​രി​യ ക​ൺ​സെ​റ്റ ഇ​സു മാ​ർ​പാ​പ്പ​യു​ടെ കൈ​പി​ടി​ച്ച്​ ചും​ബി​ക്കു​ന്ന ചി​ത്ര​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്​.

ര​ണ്ടു ദി​വ​സം മു​മ്പ്​ ഇ​റ്റ​ലി​യി​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശ്വാ​സി​ക​ൾ മോ​തി​ര​ത്തി​ൽ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കൈ​വ​ലി​ക്കു​ന്ന മാ​ർ​പാ​പ്പ​യു​ടെ ചി​ത്രം വലിയ വാർത്തയായിരുന്നു. പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണ്​ പോ​പ്​ എ​ന്നും അഭി​പ്രായമുയർന്നു.അ​തി​നു പി​ന്നാ​ലെ​യാ​ണ്​ സ​െൻറ്​ പീ​റ്റേ​ഴ്​​സ്​ ച​ത്വ​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക്​ കൈ​പി​ടി​ച്ച്​ മോ​തി​രം ചും​ബി​ക്കാ​ൻ മാ​ർ​പാ​പ്പ അ​നു​വാ​ദം ​െകാ​ടു​ത്ത​ത്. അം​ശ​വ​ടി​യും മോ​തി​ര​വും പോ​പ്പി​​െൻറ അ​ധി​കാ​ര​ചി​ഹ്ന​ങ്ങ​ളാ​ണ്.

മാ​ർ​പാ​പ്പ​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​​ന്ന​വ​ർ പ്ര​ത്യേ​കം മോ​തി​രം ധ​രി​ക്കാ​റു​ണ്ട്. ആ​ദ്യ മാ​ർ​പാ​പ്പ​യാ​യ പ​േ​ത്രാ​സ്​ മു​ത​ൽ തു​ട​രു​ന്ന ആ​ചാ​ര​മാ​ണി​ത്. സ്​​ഥാ​ന​മൊ​ഴി​യു​േ​മ്പാ​ൾ മോ​തി​ര​വും ഉ​പേ​ക്ഷി​ക്കും. ക​ർ​ദി​നാ​ൾ​മാ​ർ ആ​ദ്യ​മാ​യി കാ​ണു​േ​മ്പാ​ൾ പോ​പ്പി​​െൻറ മോ​തി​രം ചും​ബി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം.