Latest News

നാ​യ്​​ക്ക​ൾ​ക്ക്​ അ​ർ​ബു​ദം മണത്തറിയാനാകുമെ​ന്ന്​ പ​ഠ​നം! ആ​ധു​നി​ക പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​തി​നും ഒ​രു​വ​ർ​ഷം മു​മ്പു​ത​ന്നെ

2019-04-10 02:49:08am |

ന്യൂ​യോ​ർ​ക്​: മ​നു​ഷ്യ​ര​ക്തം മ​ണ​പ്പി​ച്ച്​ അ​ർ​ബു​ദ​ത്തി​​െൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ നാ​യ്​​ക്ക​ൾ​ക്ക്​ ക​ഴി​യു​മെ​ന്ന്​ പ​ഠ​നം. ആ​ധു​നി​ക പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​തി​നും ഒ​രു​വ​ർ​ഷം മു​മ്പു​ത​ന്നെ നാ​യ്​​ക്ക​ൾ​ക്ക്​ ഇ​തി​ന്​ സാ​ധി​ക്കു​മ​ത്രെ. പ​രി​ശോ​ധ​ന​ക​ളി​ൽ 97 ശ​ത​മാ​നം കൃ​ത്യ​ത​യും ഉ​ണ്ടാ​കും. അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ ന​ട​ക്കു​ന്ന യു.​എ​സ്​ സൊ​സൈ​റ്റി ഫോ​ർ ബ​യോ​കെ​മി​സ്​​ട്രി ആ​ൻ​ഡ്​ മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ക​ണ്ടെ​ത്ത​ൽ അ​വ​ത​രി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ബ​യോ​സ​െൻറ്​ ഡി.​എ​ക്​​സ്​ ആ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. 

നേ​ര​േ​ത്ത ക​ണ്ടെ​ത്തു​ന്ന​തു​വ​ഴി രോ​ഗം കൂ​ടു​ത​ൽ വി​ജ​യ​ക​ര​മാ​യി ചി​കി​ത്സി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ കൈ​വ​രു​ന്ന​തെ​ന്ന്​ ബ​യോ​സ​െൻറ്​ ഡി.​എ​ക്​​സ്​ ക​മ്പ​നി​യു​ടെ മു​ഖ്യ ഗ​വേ​ഷ​ക ഹീ​ത​ർ ജു​ൻ​ക്വീ​റ പ​റ​ഞ്ഞു. ഇം​ഗ്ല​ണ്ടി​ലെ ത​ന​ത്​ നാ​യ്​ ഇ​ന​ങ്ങ​ളി​ൽ പ്ര​മു​ഖ​മാ​യ ബീ​ഗി​ളി​നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ​ത്. നാ​ലു നാ​യ്​​ക്ക​ൾ​ക്ക്​ ഇ​തി​നു​ള്ള പൂ​ർ​ണ പ​രി​ശീ​ല​നം ന​ൽ​കി​ക്ക​ഴി​ഞ്ഞു.  ശ്വാ​സ​കോ​ശ അ​ർ​ബു​ദ​മാ​ണ്​ വി​ജ​യ​ക​ര​മാ​യി ഇ​തു​വ​രെ നാ​യ്​​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. 

രോ​ഗ​മു​ള്ള​യാ​ളു​ടെ ര​ക്ത​വും അ​ല്ലാ​ത്ത ര​ക്ത​വും വെ​ച്ചു​ള്ള പ​രീ​ക്ഷ​ണ​ത്തി​ൽ 97.5 ശ​ത​മാ​നം വി​ജ​യ​മാ​ണ്​ ബീ​ഗി​ൾ നാ​യ്​​ക്ക​ൾ കൈ​വ​രി​ച്ച​ത്. മ​നു​ഷ്യ​നെ​ക്കാ​ൾ 10,000 ഇ​ര​ട്ടി ഘ്രാ​ണ​ശ​ക്തി​യാ​ണ്​ സാ​ധാ​ര​ണ നാ​യ്​​ക്ക​ൾ​ക്കു​ള്ള​ത്.