Latest News

ജാലിയൻവാലാബാഗ്​ കൂട്ടക്കൊല ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ അപമാനകരമായ മുറിപ്പാടാണെന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ പാ​ർ​ല​മ​െൻറി​ൽ; ബ്രിട്ടീഷ്​ സർക്കാർ ഖേദം പ്രകടിപ്പിച്ചു, വിരേന്ദ്ര ശര്‍മ്മയുടെ നീക്കത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ കയ്യടി

2019-04-11 02:28:49am |

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ര​ക്​​ത​രൂ​ഷി​ത സം​ഭ​വ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്​ കൂ​ട്ട​ക്കൊ​ല​യി​ൽ ഒ​ടു​വി​ൽ ബ്രി​ട്ട​​െൻറ ഖേ​ദ​പ്ര​ക​ട​നം. 1919ൽ ​പ​ഞ്ചാ​ബി​ലെ അ​മൃ​ത്​​സ​റി​ൽ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യെ ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ അപമാനകരമായ മുറിപ്പാടാണെന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ പാ​ർ​ല​മ​െൻറി​ൽ വി​ശേ​ഷി​പ്പി​ച്ചു. 

കൂ​ട്ട​ക്കൊ​ല​യു​ടെ നൂ​റാം വാ​ര്‍ഷി​ക വേ​ള​യി​ലാ​ണ്​ മേ​യു​ടെ പ്ര​സ്​​താ​വ​ന. അ​ത്ത​ര​മൊ​ന്ന്​ സം​ഭ​വി​ക്കാ​നി​ട​യാ​യ​തി​ൽ ത​ങ്ങ​ൾ അ​ത്യ​ധി​കം ഖേ​ദി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ന്ന്​ ബ്രി​ട്ട​​െൻറ​യും ഇ​ന്ത്യ​യു​ടെ​യും ബ​ന്ധ​ത്തി​ൽ താ​ൻ സ​ന്തു​ഷ്​​ട​യാ​ണ്. ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ക്കാ​ർ ഇൗ ​സ​മൂ​ഹ​ത്തി​ന്​ വ​ലി​യ സം​ഭാ​വ​ന​ക​ൾ​ത​ന്നെ ന​ൽ​കി​വ​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ന​ല്ല നി​ല​യി​ൽ തു​ട​ര​ണ​മെ​ന്ന്​ പാ​ർ​ല​മ​െൻറ്​ മു​ഴു​വ​ൻ ആ​ഗ്ര​ഹി​ക്കു​മെ​ന്ന്​​ ത​നി​ക്കു​റ​പ്പു​ണ്ടെ​ന്നും മേ​യ്​ പ​റ​ഞ്ഞു. 

ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ല്‍ ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗി​ല്‍ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​ക്ക്​ മാ​പ്പു​പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം നേ​ര​േ​ത്ത പാ​ര്‍ല​മ​െൻറി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ബ്രി​ട്ട​നി​ലെ മു​തി​ര്‍ന്ന ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പാ​ര്‍ല​മ​െൻറ്​ അം​ഗം വീ​രേ​ന്ദ്ര ശ​ര്‍മ​യാ​യി​രു​ന്നു പ്ര​മേ​യം മേ​ശ​പ്പു​റ​ത്തു​വെ​ച്ച​ത്.  അ​തേ​സ​മ​യം, വ്യ​ക്ത​വും സ​ത്യ​സ​ന്ധ​വു​മാ​യ മാ​പ്പ​പേ​ക്ഷ വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജെ​ര്‍മി കോ​ര്‍ബി​ന്‍ തെ​രേ​സ മേ​യോ​ട്  ആ​വ​ശ്യ​പ്പെ​ട്ടു. ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗ് മൈ​താ​ന​ത്ത് സ​മാ​ധാ​ന​പ​ര​മാ​യി യോ​ഗം ചേ​ര്‍ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ര്‍ക്കു​നേ​രെ ജ​ന​റ​ല്‍ ഡ​യ​റി​​െൻറ ഉ​ത്ത​ര​വു​പ്ര​കാ​രം ബ്രി​ട്ടീ​ഷ് സൈ​ന്യം വെ​ടി​യു​തി​ർ​ക്കുകയായിരുന്നു. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്കാണ്​ ജീ​വ​ൻ ന​ഷ്​​ട​മാ​യത്​.