ബ്രെ​ക്​​സി​റ്റ്​ സ​മ​യ​പ​രി​ധി ഒ​ക്​​ടോ​ബ​ർ 31 വ​രെ നീ​ട്ടി! ബ്രെ​ക്​​സ​റ്റ​ൻ​ഷ​ൻ തീ​രു​മാ​നം ബ്ര​സ​ൽ​സി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച​യി​ൽ​,

2019-04-12 01:33:02am |

ല​ണ്ട​ൻ: ബ്രി​ട്ട​ന്​ ആ​ശ്വാ​സ​മാ​യി ബ്രെ​ക്​​സി​റ്റ്​ സ​മ​യ​പ​രി​ധി ഒ​ക്​​ടോ​ബ​ർ 31 വ​രെ നീ​ട്ടാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ അ​നു​മ​തി. ബ്ര​സ​ൽ​സി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച​യി​ലാ​ണ്​ തീ​രു​മാ​നം. ജൂ​ൺ 30 വ​രെ​യെ​ങ്കി​ലും സ​മ​യം ത​ര​ണ​മെ​ന്നാ​യി​രു​ന്നു ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ അ​ഭ്യ​ർ​ഥി​ച്ച​ത്.

സ​മ​യ​പ​രി​ധി നീ​ട്ടി​യ​തി​നെ ബ്രെ​ക്​​സ​റ്റ​ൻ​ഷ​ൻ എ​ന്നാ​ണ്​ പ​റ​യു​ക. ആ​റു​മാ​സ​ക്കാ​ലം പാ​ഴാ​ക്കി​ക്ക​ള​യ​രു​തെ​ന്ന്​ യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​ക്​ മു​ന്ന​റി​യി​പ്പു ന​ൽ​കി.