ദക്ഷിണ സുഡാൻ നേതാക്കളുടെ പാദം ചുംബിച്ച്​ മാർപാപ്പ! ശത്രുത അവസാനിപ്പിച്ച്​ സമാധാന നടപടികളു​മായി മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായി അപ്രതീക്ഷിത നടപടി

2019-04-13 02:44:04am |

വത്തിക്കാൻ സിറ്റി: ദക്ഷിണ സുഡാനിലെ പ്രസിഡൻറ്​ സാൽവ കീറി​​െൻറയും പ്രതിപക്ഷനേതാവ്​ റീക്​ മാഷറി​​െൻറയും പാദം ചുംബിച്ച്​ ഫ്രാൻസിസ്​ മാർപാപ്പ. ശത്രുത അവസാനിപ്പിച്ച്​ സമാധാന നടപടികളു​മായി മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായാണ്​ 82 വയസ്സുള്ള മാർപാപ്പയുടെ അപ്രതീക്ഷിത നടപടി.

ദക്ഷിണ സുഡാനിൽ സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കാൻ ഇരുനേതാക്കളും തയാറാകണമെന്ന്​ പോപ്​ ആവശ്യപ്പെട്ടു. അതിനു ശേഷമായിരുന്നു മുട്ടുകുത്തി ഒാരോരുത്തരുടെയും പാദം ചുംബിച്ചത്​. വത്തിക്കാനിൽ നടന്ന ചർച്ചയിലായിരുന്നു സംഭവം. വിശേഷ ദിവസങ്ങളിൽ തടവുകാരുടെയും മറ്റും പാദം കഴുകാറുണ്ട്​ മാർപാപ്പ. എന്നാൽ, രാഷ്​ട്രീയ നേതാക്കളുടെ പാദം ചുംബിക്കുന്നത്​ അപൂർവമാണ്​.