അസാൻജിനെ നാടുകടത്തുന്നത്​ ബ്രിട്ടൻ തടയ​ണമെന്ന്​ പ്രതിപക്ഷം; മനുഷ്യാവകാശ പരമായ കാരണങ്ങൾ മുഖവിലക്കെടുത്ത്​ ബ്രിട്ടൻ മാന്യത പാലിക്കണമെന്ന് കോര്‍ബിന്‍

2019-04-13 02:49:13am |

ലണ്ടൻ: എക്വഡോർ എംബസിയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​ത വിക്കിലീക്​സ്​ സ്​ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക്​ നാടുകടത്തുന്നത്​ ബ്രിട്ടീഷ്​ സർക്കാർ എതിർക്കണമെന്ന്​  പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു.

ഇറാഖിലെയും അഫ്​ഗാനിസ്​താനിലെയും നരഹത്യകളെ കുറിച്ച്​ ലോകത്തിന്​ മുന്നിൽ വെളിപ്പെടുത്തിയ അസാൻജിനെ വിട്ടുകിട്ടാൻ  കാത്തിരിക്കുകയാണ്​ യു.എസ്​. മനുഷ്യാവകാശ പരമായ കാരണങ്ങൾ മുഖവിലക്കെടുത്ത്​ ബ്രിട്ടൻ അതിനു തയാറാകരുതെന്നും ​പ്രതിപക്ഷ നേതാവ്​ ​െജറമി കോർബിനും ലേബർ പാർട്ടി  വക്​താവ്​ ഡിയാൻ അബ്ബോട്ടും ആവശ്യപ്പെട്ടു.