തൊടുപുഴയിലെ മുരളീധരന് കയറിക്കിടക്കാന്‍ ഒരു വീടാകും, അഞ്ചു പേര്‍ കഴിയുന്ന ഒറ്റമുറി വീട്ടില്‍ നിന്ന് ശിവദാസനും മോചനമാകും! യുകെ മലയാളികളുടെ നന്മ നാടിന് തണലാകുന്നത് ഇങ്ങനെ

2019-04-14 04:37:06am | ബാബുതോമസ്, കൺവീനർ, ഇടുക്കി ജില്ലാ സംഗമം

യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമം  (IJS)  കഴിഞ്ഞ  ഏട്ടു വർഷമായി ക്രിസ്മസ്, ന്യൂ-ഇയ്യറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു.    ഈ വര്‍ഷത്തെ   ചാരിറ്റി വഴി  6005പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു. 

ഇടുക്കി ജില്ലാ സംഗമം യുകെ യുടെ ചാരിറ്റി തുക തൊടുപുഴയിൽ, മണക്കാട് ഉള്ള മുരളിധരനും കുടുംബത്തിനും കൈമാറി അതോട് ഒപ്പം തൊടുപുഴയിൽ, കൂവകണ്ടത്തുള്ള  ശിവദാസ് തേനന്  സ്വന്തമായിട്ട് ഒരു ഭവനം ഇല്ല. ഷീറ്റ് വലിച്ച് കെട്ടിയ ഒരു  ഒറ്റമുറിയിൽ മാതാപിതാക്കള്ളും, സഹോദരങ്ങളും അടങ്ങിയ  അഞ്ച് പേർ ഈ ഒറ്റമുറിയിലാണ്  താമസിക്കുന്നത്.
ശിവദാസനും, സഹോദരങ്ങൾക്കുമായി  സ്വന്തമായി ഒരു ഭവനം  പണിത്  കൊടുക്കുന്നതിനായി ആദ്യഘട്ടമായി ഒരുലക്ഷം രൂപാ കൈമാറുകയും ചെയ്തു. ശിവദാസന്  ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ  വീട് പണിതുടങ്ങി കഴിഞ്ഞു.

ഇടുക്കി ജില്ലാ സംഗമം കൺവീനർ ബാബു തോമസ്, ജോയിൻറ് കൺവീനർ സിജോ വേലംകുന്നേൽ,  
റിട്ടേർട് പഞ്ചായത്ത് സെക്രട്ടറി ബാലഗോപാൽ സാർ, വെഹിക്കിൾ ഇൻപക്ടർ സുരേഷ് കുമാർ, കൺവീനറുടെ സഹോദരൻ ബെന്നി തോമസ് മറ്റ് അയൽവാസികൾ ഇവരുടെ നേത്യത്തിൽ തുക കൈമാറി.

 ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ തൊടു പുഴയിൽ മണക്കാട്  ഉള്ള  മുരളിധരന്റ വീടുപണി പുരോഗമിക്കുന്നു. അതോട് ഒപ്പം നല്ലവരായ നാട്ടുകാരും മുരളിധരനെ സഹായിക്കുവാൻ സന്മനസുമായി മുന്നോട്ട് വന്നിട്ടുണ്ട്. മുരളീധരനും കുടുംബത്തിനും  ഒരു വീടെന്ന ആഗ്രഹമാണ് സാധ്യമാകുന്നത്.
ഈ രണ്ട് കുടുംബങ്ങൾക്കും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാൽകരിക്കുവാൻ ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി യിൽ സഹകരിച്ച എല്ലാ സ്നേഹ മനസുകൾക്കും ഇടുക്കി ജില്ലാ സംഗമം യുകെയുടെ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.


തുടർന്നും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ്. *എട്ടാമത് ഇടുക്കി ജില്ലാ സംഗമം മെയ് 4ന് ബർമിംഹ്ഹാമിൽ വെച്ച് നടത്തപ്പെടുന്നു. ഈ സ്നേഹ കൂട്ടായ്മയിലേക്ക്  എല്ലാ സ്നേഹ മനസുകളെയും  ഹാർദവമായി സ്വാഗതം ചെയ്യുന്നു.*