ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) നിർമ്മിച്ച ഷോർട്ട് ഫിലിം ഇന്ന് കേരളത്തിലും യു കെ യിലും ഒരുപോലെ റിലീസ് ചെയ്യും; ) പ്രകാശനം കേരളത്തിൽ ഉമ്മൻ ചാണ്ടിയും യു കെ യിൽ കമൽ ദാലിവാലും

2019-04-14 04:53:46am | സുജു ഡാനിയേല്‍

ലണ്ടൻ:ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) കേരള ഘടകം ശക്തമായ
പ്രചാരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.പ്രസ്തുത പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് (ഞായറാഴ്ച) നാല് മണിക്ക് ലണ്ടൻ നോർത്ത് റീജിയന്റെ നേതൃത്വത്തിൽ സ്റ്റീവനേജിലെ നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ  തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ചേരുകയാണ്.

രാഷ്ട്രീയ കൊലയാളികളാൽ നിഷ്ടൂരം കൊലചെയ്യപ്പെട്ട ശുഹൈബിന്റെയും ശരത്‌ലാലിന്റെയും കൃപേഷിന്റേയും ധീരസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നടക്കുന്ന ചടങ്ങിൽ ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സിന് ഇന്ത്യൻ രാഷ്ട്രീയത്തിലുള്ള പ്രസക്തി,കോൺഗ്രസ്സിന്റെ വിജയത്തിൽ ഐ ഓ സി യുടെ പങ്ക്,യുഡിഎഫിന്റെ വിജയത്തിനായി വോട്ടർമാരെ
എങ്ങിനെ സ്വാധീനിക്കാം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചർച്ചാ വിഷയമാകും.ഐ ഓ സി ജോയിന്റ് സെക്രട്ടറി ജോണി കല്ലടന്തയിൽന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ദേശീയ നേതാക്കളായ കമൽ ദലിവാൽ,ഗുർമിന്ദർ രന്തോവ,രാജേഷ് വി പാട്ടീൽ,തുടങ്ങിയവർ പങ്കെടുക്കും.

ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് ഓവർസീസ് ഇന്ധ്യൻ കൾച്ചറൽ  കോൺഗ്രസ്സ്(യു.കെ.)മായി സഹകരിച്ച് നിർമ്മിച്ച തിരഞ്ഞെടുപ്പ് ഷോട്ട് ഫിലിം പ്രസിഡന്റ് കമൽ ദാലിവാൽ റിലീസ് നിർവഹിക്കും.അതെ സമയം കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകാശനം നിർവഹിക്കും.ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി കോൺഗ്രസ്സ് അധികാരത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടികാണിച്ചു റിലീസിനെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് രാജേഷ് വി പാട്ടേലാണ്. ഇന്ന് നടക്കുന്ന യോഗത്തിന് അഗസ്റ്റിൻ,മനോജ്,വിപിൻ തുടങ്ങിയവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്

ജോണി കല്ലിടന്തയിൽ :07868 849273

അഡ്രെസ്സ്

59 Canterbury Way

St. Nicholas Community Centre

SG1 4LJ