മാ​സം തി​ക​യാ​തെ ജ​നി​ച്ചു​വീ​ണ​പ്പോ​ൾ 300 ഗ്രാം മാത്രം ബേ​ബി കൊ​ണോ​റി​​െൻറ ഭാ​രം, ഹൃദയത്തിന്റെ വലിപ്പം മുഷ്ടി ചുരുട്ടിയ അത്ര! എന്നിട്ടും ദൈവം അവളെ ജീവിതത്തിലേക്ക് നയിച്ചു

2019-04-14 04:58:43am |

ന്യൂ​യോ​ർ​ക്​: അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ​നി​ന്ന്​ മാ​സം തി​ക​യാ​തെ ജ​നി​ച്ചു​വീ​ണ​പ്പോ​ൾ 300 ഗ്രാം മാ​ത്ര​മാ​യി​രു​ന്നു ബേ​ബി കൊ​ണോ​റി​​െൻറ ഭാ​രം. അ​താ​യ​ത്​ മ​നു​ഷ്യ​ഹൃ​ദ​​യ​ത്തോ​ളം മാ​​ത്രം വലിപ്പം. ഒ​രാ​ളു​ടെ മു​ഷ്​​ടി ചു​രു​ട്ടി​യാ​ൽ എ​ങ്ങ​നെ​യാ​ണോ അ​താ​ണ്​ ഹൃ​ദ​യ​ത്തി​​െൻറ വ​ലു​പ്പം. ക​ഴി​ഞ്ഞ മേ​യി​ലാ​യി​രു​ന്നു കു​ഞ്ഞി​​െൻറ ജ​ന​നം. 

വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ലെ അ​ത്ഭു​ത​ശി​ശു​വാ​യ അ​വ​ൻ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ മാ​താ​പി​താ​ക്ക​ളാ​യ ജാ​മി​ക്കും ജോ​ൺ ഫ്ലോ​റി​യോ​ക്കു​മൊ​പ്പം ക​േ​ണ​റ്റി​ക്ക​ട്ടി​ലെ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​രി​ക്ക​യാ​ണ്. ഇ​ത്ര​യും ഭാ​ര​ം കുറഞ്ഞ കു​ഞ്ഞു​ങ്ങ​ൾ ജീ​വി​ത​​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്​ അ​പൂ​ർ​വമാ​ണെ​ന്ന്​ ന്യൂ​യോ​ർ​കി​ലെ ബ്ലി​തേ​ഡ​ൽ ചി​ൽ​ഡ്ര​ൻ​സ്​ ആ​ശു​പ​ത്രി ഡോ​ക്​​ട​ർ ഡെ​നി​സ്​ ഡേ​വി​ഡ്​​സ​ൺ പ​റ​ഞ്ഞു. ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യു​േ​മ്പാ​ൾ 11 പൗ​ണ്ടാ​യി​രു​ന്നു (ഏതാണ്ട്​ അഞ്ച്​ കി.ഗ്രാം) കു​ഞ്ഞി​​െൻറ ഭാ​രം.

ജ​നി​ച്ച​പ്പോ​ഴു​ള്ള ഭാ​ര​ത്തി​​െൻറ 15 മ​ട​ങ്ങ്​ വ​രും. വ​ള​ർ​ച്ച​യു​ടെ ഓ​രോ​ഘ​ട്ട​ത്തി​ലു​മു​ള്ള കു​ഞ്ഞി​​െൻറ ഫോ​​ട്ടോ​ക​ൾ അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യി​ലാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ ഡി​സ്​​ചാ​ർ​ജ്​ ന​ൽ​കി​യ​ത്. ഗ​ർ​ഭ​ത്തി​​െൻറ 25ാമ​ത്തെ ആ​ഴ്​​ച​യി​ലാ​ണ്​ അ​മ്മ​യു​ടെ പൊ​ക്കി​ൾ​കൊ​ടി വ​ഴി കു​ഞ്ഞി​ന്​ ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന്​ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

ഒ​രാ​ഴ്​​ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം അ​ടി​യ​ന്ത​ര സി​സേ​റി​യ​ൻ​വ​ഴി​ കു​ഞ്ഞി​നെ പു​റ​​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. 26 ആ​ഴ്​​ച​യാ​യ ഭ്രൂ​ണ​ത്തി​ന്​ 20 ആ​ഴ്​​ച​ത്തെ വ​ള​ർ​ച്ച​യാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു മാ​സ​ത്തോ​ളം ഇ​ൻ​റ​ൻ​സി​വ്​ കെ​യ​ർ യൂ​നി​റ്റി​ലാ​യി​രു​ന്നു. ശ്വാ​സ​മെ​ടു​ക്കാ​നും പാ​ൽ കു​ടി​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും ഭാ​വി​യി​ൽ അ​വ​ൻ അ​തെ​ല്ലാം ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ വി​ശ്വാ​സം.