Latest News

ഹാ​രി–മേ​ഗ​ന്‍ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞിനും യു.​എ​സി​ൽ നി​കു​തി?​ യു​എ​സ് പൗ​ര​ത്വം തു​ട​രു​ന്ന കാ​ല​ത്തോ​ളം ക​ട​ന്ന് പോ​കേ​ണ്ടി വ​രുന്ന​ത് സ​ങ്കീ​ര്‍ണ​മാ​യ നി​കു​തി ന​ട​പ​ടി​ക​ളി​ലൂ​ടെ

2019-04-16 02:18:26am |

ഹാ​രി രാ​ജ​കു​മാ​ര​നും പ​ത്​​നി മേ​ഗ​ന്‍ മാ​ര്‍കി​ളും പു​തി​യ അ​തി​ഥി​യെ കാ​ത്തി​രി​ക്കു​ക​യാ​ണ്. രാ​ജ കു​ടും​ബ​ത്തി​ലേ​ക്ക്​ പി​റ​ന്നു വീ​ഴാ​ൻ പോ​കു​ന്ന കു​ഞ്ഞി​​െൻറ സൗ​ഭാ​ഗ്യ​ങ്ങ​ളും മ​റ്റും മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​വു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ളി​ൽ ബ്രി​ട്ടീ​ഷ്​ പൗ​ര​നാ​യ ഹാ​രി​ക്കും അ​മേ​രി​ക്ക​ൻ പൗ​ര​യാ​യ മേ​ഗ​നും പി​റ​ക്കു​ന്ന കു​ഞ്ഞി​ന്​ ബാ​ധ്യ​ത​യാ​വു​ന്ന നി​കു​തി​യാ​ണ്​ ച​ർ​ച്ച.

കു​ഞ്ഞി​ന്​ ബ്രി​ട്ടീ​ഷ്​ പൗ​ര​ത്വ​വും അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​വും ല​ഭി​ക്കും. താ​മ​സ​ത്തി​ന​ല്ലാ​തെ പൗ​ര​ത്വ​ത്തി​ന്​ നി​കു​തി ഇൗ​ടാ​ക്കു​ന്ന ചു​രു​ക്കം രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ യു.എസ്​ എ​ന്ന​തി​നാ​ൽ അവ​രു​ടെ സ​ന്ത​തി​ക്കും നി​കു​തി​യു​ണ്ടാ​വും. കു​ഞ്ഞി​ന്​ ല​ഭി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്ക്​ വ​രെ യു.​എ​സ്​ സ​ർ​ക്കാ​റി​ന്​ ദ​മ്പ​തി​ക​ൾ നി​കു​തി ഒ​ടു​ക്കേ​ണ്ടി​വ​രും. നേ​ര​ത്തെ, മേ​ഗ​ന്​ ഭ​ര്‍ത്താ​വ് ഹാ​രി​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന പ​ണ​ത്തി​നും വ​സ്തു​വ​ക​ക​ള്‍ക്കും യു.എസ്​ നി​കു​തി ചു​മ​ത്തു​ന്ന​തി​​െൻറ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.​

500 കോ​ടി ഡോ​ള​റോ​ളം മൂ​ല്യ​മു​ള്ള മേ​ഗ​​െൻറ യു.​എ​സ് വ​സ്തു​വ​ക​ക​ള്‍ക്ക് മേ​ലും ഹാ​രി​യു​ടെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം പൗ​ണ്ട് മൂ​ല്യ​മു​ള്ള ട്ര​സ്റ്റ് ഫ​ണ്ടി​ലേ​ക്കും പു​തി​യ നി​കു​തി വ്യാ​പി​പ്പി​ക്കാ​ൻ യു​.എ​സ് അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ക​യും ചെ​യ്​​തി​രു​ന്നു. 

യു​.എ​സ് പൗ​ര​ന്മാ​രു​ടെ പ​ക്ക​ല്‍ വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള എ​ല്ലാ വ​സ്തു​വ​ക​ക​ള്‍ക്കും പ​ണ​ത്തി​നും മേ​ല്‍ നി​കു​തി ചു​മ​ത്തു​ന്ന​തി​ല്‍ ഇ​​േൻറണ​ല്‍ റ​വ​ന്യൂ സ​ര്‍വീ​സ് ക​ടു​ത്ത ജാ​ഗ്ര​ത​യാ​ണ് പു​ല​ത്തുന്ന​ത്. മേ​ഗ​ന്‍ യു​.കെ​യി​ല്‍ ജീ​വി​ക്കു​ന്ന​ത് കു​ടും​ബ വി​സ​യി​ലാ​ണ്. ‍ യു​എ​സ് പൗ​ര​ത്വം തു​ട​രു​ന്ന കാ​ല​ത്തോ​ളം സ​ങ്കീ​ര്‍ണ​മാ​യ നി​കു​തി ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കേ​ണ്ടി വ​രും.