പാടാം നമുക്ക് പാടാം വയലാറിന്റെ അനശ്വര ഗാനങ്ങൾ - അദ്ദേഹത്തിൻറെ കവിതകൾ ഒപ്പം അദ്ദേഹത്തിൻറെ മകൻ വയലാർ ശരത് ചന്ദ്രവർമ്മയോടൊപ്പം ഒരു സായാഹ്നം പങ്കിടാം

2019-04-16 02:41:10am | മുരളി മുകുന്ദന്‍

'മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ' യുടെ ആഭിമുഖ്യത്തിൽ ഈ മാസം ഏപ്രിൽ 28 ഞായറാഴ്ച്ച  വൈകീട്ട് 4  മണി മുതൽ മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായാ വയലാർ  എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവിതയിലെ രാജഹംസമായിരുന്ന വയലാർ രാമവർമ്മയെ അനുസ്മരിക്കുന്നു...

സർഗ്ഗ സംഗീതവും, രാവണപുത്രിയും, അശ്വമേധവും, മനോഹരങ്ങളായ അനേകം സിനിമാ ഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച പ്രിയപ്പെട്ട കവിയെപ്പറ്റി അദ്ദേഹത്തിന്റെ മകനും, കവിയും, സിനിമാ ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ സംസാരിക്കുന്നു. മലയാളികൾക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത അനേകം ഗാനങ്ങൾ സമ്മാനിച്ച കവികളായ  ഈ പിതാവിനേയും  പുത്രനേയും ആദരിക്കുന്ന ചടങ്ങുകൾക്ക്  വേദിയൊരുക്കുന്നത് 'കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ'യാണ്  .അസുലഭമായ ഈ സാഹിത്യ വിരുന്നിൽ പങ്കെടുക്കുക. അന്നത്തെ സായാഹ്നത്തിൽ വയലാർ കവിതകൾക്കൊപ്പം  അദ്ദേഹത്തിന്റെ നാടക - സിനിമാ ഗാനങ്ങളും  ആലപിക്കാൻ ഏവർക്കും അവസരമുണ്ടായിരിക്കും.

താല്പര്യമുള്ളവർ ബന്ധപ്പെടുക ....

മുരളി - 07930 134340, പ്രിയൻ - 078 1205 9822, pen@coffeeandpoetry.org

ലണ്ടനിലെ മനർപാർക്കിലുള്ള 'കേരള ഹൌസി'ൽ വെച്ചാണ് ഈ പരിപാടി അരങ്ങേറുന്നത് .ഞായറാഴ്ചയായതിനാൽ വേദിയുടെ സമീപ റോഡുകളിലെല്ലാം സൗജന്യമായി കാറുകൾ  പാർക്ക്
ചെയ്യാവുന്നതാണ് ..