അഴുകാൻ മടിക്കാത്ത ധാന്യ മണികൾക്കേ ........ ഈ വിശുദ്ധ വാരത്തിൽ അനുതപിച്ചു പ്രാർത്ഥിക്കുവാൻ ലണ്ടനിൽ നിന്ന് ഒരു മനോഹരമായ ഗാനം

2019-04-18 02:55:23am |
ലണ്ടൻ . അനുതാപത്തിന്റെയും , ജീവിത നവീകരണത്തിന്റെയും  വിശുദ്ധ വാരത്തിലേക്കു കടന്നിരിക്കുന്ന ക്രൈസ്തവ വിശ്വാസികൾക്ക്  അനുതപിച്ചു പ്രാർത്ഥിക്കുവാൻ ലണ്ടനിൽ നിന്നും അതിമനോഹരമായഒരു ക്രിസ്തീയ ഭക്തി  ഗാനം പുറത്തിറങ്ങിയിരിക്കുന്നു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ  ആരാധന ക്രമസംഗീതത്തിന്റെ ചുമതലയുള്ള റെവ.ഫാ. സെബാസ്റ്റ്യൻ ചാമക്കാല രചന  നിർവഹിച്ചു  ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാത്ത അയ്യായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള  ചങ്ങനാശേരി അതിരൂപതയുടെ സെഹിയോൻ ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ ഷാജി തുമ്പേചിറയിൽ സംഗീതം നിർവഹിച്ചു  
 
ഐഡിയ സ്റ്റാർ സിങ്ങർ  വിജയിയും , ചലച്ചിത്ര പിന്നണി ഗായകനുമായ നജീം അർഷാദ് ആലപിച്ച" അഴുകാൻ മനസ്സാകും ധാന്യ മണികളെ പുതുജീവൻ അവകാശമായി നുകരൂ " എന്നു തുടങ്ങുന്ന  ഏറ്റവും പുതിയ ഈസ്റ്റർ  മെലഡി  വിശ്വാസികൾ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു ,എളിമയുടെയും , വിനയത്തിന്റെയും സന്ദേശം വളരെ ലളിതമായി മനുഷ്യ മനസിലേക്ക് പകർന്നു നൽകുന്ന ഈ ഗാനം  സെലിബ്രന്റ്‌സ് ഇന്ത്യക്കു വേണ്ടി പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് യു കെ മലയാളിയായ ഷൈമോൻ തോട്ടുങ്കൽ ആണ്.അമ്മെ അമ്മെ തായേ , അത്ഭുതങ്ങൾ തീർന്നിട്ടില്ല , എന്നമ്മയെ ഓർക്കുമ്പോൾ ...ഉൾപ്പടെ പ്രശസ്തമായ നിരവധി ഭക്തി ഗാനങ്ങൾക്ക് ജന്മം നൽകിയ ഷാജി തുമ്പേച്ചിറ അച്ചനും , കഴിഞ്ഞ ക്രിസ്മസിന്  ഏറ്റവും കൂടുതൽ ആളുകൾ ശ്രവിച്ച  "ബേത് ലഹേം  താഴ്‌വര  തഴുകി വരുന്ന " , വൈദിക വർഷത്തിൽ പുറത്തിറങ്ങിയ ദി പ്രീസ്റ് എന്ന ആൽബത്തിലെ ശാന്തിതൻ തീരം അണയുന്നു , ഉൾപ്പടെ നിരവധി ഗാനങ്ങളുടെ സൃഷ്ടാവായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല യും ഒരുമിച്ചു ഒരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത് .
 
ഷാജി തുമ്പേച്ചിറ അച്ചന്റെ  തന്നെ ഏറെ പ്രശസ്തമായ പളുങ്കുകടൽ എന്ന ആൽബത്തിലെ സങ്കടങ്ങൾ എന്ന ആല്ബത്തിലും , മറ്റു ചില ക്രിസ്തീയ ആൽബങ്ങളിലും പാടി അഭിനയിച്ചിട്ടുള്ള യു കെ യിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കൽ നിർമ്മാണവും നിർവഹിച്ച ഈ ഗാനം യു കെ മലയാളികൾ ഈ വിശുദ്ധ വാരത്തിൽ ഏറ്റെടുക്കുമെന്ന് നിസംശയം പായാം .
 

പാട്ടിന്റെ വീഡിയോ ആൽബം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://www.youtube.com/watch?v=pkpB2nC0y04