Latest News

ട്രംപ്​ പരാമർശം വിനയായി; യു.എസിലെ ബ്രിട്ടീഷ്​ സ്​ഥാനപതി രാജിവെച്ചു; തെരേസ മേയ് കഴിവുകെട്ടവളെന്ന് ട്രംപ്

2019-07-11 02:04:53am |

ല​ണ്ട​ൻ: വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കു​ടു​ങ്ങി യു.​എ​സി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ കിം ​ഡാ​രോ​ക്​ രാ​ജി​വെ​ച്ചു. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​ 
‘പോഴനെ​’ന്ന്​ വി​ളി​ച്ച​ത്​ ബ്രി​ട്ടീ​ഷ്​ ടാ​േ​ബ്ലാ​യ്​​ഡ്​ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​​ക്ക്​ രാ​ജി ന​ൽ​കി​യ​ത്. 

ബ്രെ​ക്​​സി​റ്റ്​ വി​ഷ​യ​ത്തി​ൽ നേ​ര​ത്തേ രാ​ജി പ്ര​ഖ്യാ​പി​ച്ച ​തെ​രേ​സ മേ​യ്​ പ​ടി​യി​റ​ങ്ങാ​നി​രി​ക്കെ പി​ൻ​ഗാ​മി​യാ​കു​മെ​ന്ന്​ ക​രു​തു​ന്ന ബോ​റി​സ്​ ജോ​ൺ​സ​ൺ ഈ ​വി​ഷ​യ​ത്തി​ൽ കിം ​ഡാ​രോ​കി​െ​ന പി​ന്തു​ണ​ക്കാ​നി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. പ​രാ​മ​ർ​ശം പു​റ​ത്താ​യ​തോ​ടെ കിം ​ഡാ​രോ​കു​മാ​യി ഇ​നി ന​യ​ത​ന്ത്ര ബ​ന്ധ​മു​ണ്ടാ​കി​ല്ലെ​ന്ന്​ ​ട്രം​പും​ വ്യ​ക്​​ത​മാ​ക്കി. ക​ടു​ത്ത ഭാ​ഷ​യി​ൽ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​തു. അ​ടു​ത്ത ബ​ന്ധം നി​ല​നി​ർ​ത്തി​യ ര​ണ്ടു രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ൽ ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​തോ​ടെ മ​റ്റു മാ​ർ​ഗ​ങ്ങ​ള​ട​ഞ്ഞാ​ണ്​ പു​റ​ത്തു​പോ​ക​ൽ. 

അ​തേ​സ​മ​യം, രാ​ജി ബ്രി​ട്ടീ​ഷ്​ സ​ഭ​യി​ൽ ക​ടു​ത്ത വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. സ്വ​ന്തം ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ സം​ര​ക്ഷി​ക്കാ​ൻ ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​കാ​ത്ത​ത്​ ദു​ര​ന്ത​മാ​യെ​ന്നാ​ണ്​ ആ​ക്ഷേ​പം. അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ ചോ​ർ​ന്ന​തെ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. 

പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ അ​മീ​റി​നാ​യി യു.​എ​സ്​ ട്ര​ഷ​റി സെ​ക്ര​ട്ട​റി ഒ​രു​ക്കി​യ വി​രു​ന്നി​ൽ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ​ക്കു​ള്ള ക്ഷ​ണം യു.​എ​സ്​ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു. ട്രം​പി​​െൻറ പു​ത്രി​യും വൈ​റ്റ്​​ഹൗ​സ്​ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ഇ​വാ​ൻ​ക ട്രം​പും ബ്രി​ട്ട​ൻ വ്യാ​പാ​ര സെ​ക്ര​ട്ട​റി ലി​യാം ഫോ​ക്​​സും ത​മ്മി​ലെ ച​ർ​ച്ച​യും റ​ദ്ദാ​ക്കി. 

തെരേസ മേയ് കഴിവുകെട്ടവളെന്ന് ട്രംപ്

 

ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള രഹസ്യ സന്ദേശം ചോർന്നതിനെച്ചൊല്ലി ആരംഭിച്ച യു.എസ്-ബ്രിട്ടൻ വാക്പോര് രൂക്ഷമാകുന്നു. ബ്രിട്ടീഷ് കാവൽ പ്രധാനമന്ത്രി തെരേസ മേയ് കഴിവുകെട്ടവളാണെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന. മേയ് സ്ഥാനമൊഴിയുന്നത് തന്നെയാണ് നല്ലതെന്നും ബ്രെക്സിറ്റ് ചർച്ചകൾ അവരാണ് വഷളാക്കിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡർ കിം ദറോച്ച് ലണ്ടനിലേക്ക് അയച്ച രഹസ്യ കേബിൾ മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രംപ് ഭരണകൂടം കഴിവുകെട്ടതാണെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതിൽ പ്രകോപിതനായ ട്രംപ്, അംബാസഡർ ദറോച്ച് വിഡ്ഢിയാണെന്നാണ് പ്രതികരിച്ചത്. ബ്രിട്ടനുമായി നടത്താനിരുന്ന വാണിജ്യ ചർച്ചകളടക്കം ട്രംപ് മാറ്റിവെച്ചു.

എന്നാൽ, അംബാസഡർക്ക് പിന്തുണയുമായി തെരേസ മേയ് രംഗത്തെത്തിയിരുന്നു. തുടർന്നാണ് തെരേസക്കെതിരെ ട്രംപിന്‍റെ ട്വീറ്റ്. ബ്രെക്സിറ്റ് ചർച്ചകൾ എങ്ങിനെയായിരിക്കണമെന്ന് അവരോട് പറഞ്ഞതായിരുന്നു, പക്ഷേ അവരത് മറ്റൊരു വഴിക്ക് നീക്കിയതാണ് കുഴപ്പമായെത്. മേയും അവരുടെ കൂടെയുള്ളവരും എന്തൊക്കെ കുഴപ്പങ്ങളാണ് ഉണ്ടാക്കിയതെന്നും ട്രംപ് ട്വിറ്ററിൽ കുറ്റപ്പെടുത്തി.