നൗഷാദിന്റെ സന്മനസിന്​ പ്രവാസിയുടെ സമ്മാനം! ഒരു ലക്ഷം രൂപ പാരിതോഷികം, ദുബൈ കാണാൻ ക്ഷണം

2019-08-13 01:52:21am |

കൊച്ചി: പ്രളയ ദുരിതത്തിൽപെട്ടവർക്ക്​ നിറഞ്ഞ മനസോടെ പുത്തനുടുപ്പുകൾ നൽകിയ നൗഷാദി​ന്​​ സ്​നേഹ സമ്മാനവുമായി പ്രവാസി വ്യവസായി. ഒന്നുമില്ലായ്​മയിൽ നിന്നും ദുരിതബാധിതരെ സഹായിക്കാൻ സുമനസുകാണിച്ച നൗഷാദിന്​ ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന്​ യു.എ.ഇയിലെ സ്മാർട്ട് ട്രാവൽ മനേജിങ് ഡയറക്ടർ  അഫി അഹമ്മദ് അറിയിച്ചു. ലോകത്തിന്​ നല്ലൊരു സന്ദേശം പകർന്നു നൽകിയ നൗഷാദിനെ ദുബൈ കാണാൻ ക്ഷണിക്കുകയാണെന്നും അതിനുള്ള എല്ലാ ചെലവുകളും സ്മാർട്ട് ട്രാവൽ ഏറ്റെടുക്കയാണെന്നും അഫി അഹമ്മദ്​ സോഷ്യൽ മീഡയയിലൂടെ അറിയിച്ചു. 

എറണാകുളം ബ്രോഡ്‌വേയില്‍ വഴിയോര കച്ചവടം നടത്തുന്ന നൗഷാദാണ്​ ക്യാമ്പുകളിലേക്ക്​ സാധനങ്ങൾ ശേഖരിക്കുന്നവർക്ക്​ ത​​​​െൻറ കടയിൽ നിന്നും ചാക്കു കണക്കിന്​ തുണിത്തരങ്ങൾ നൽകിയത്​. 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' എന്ന്​ പറഞ്ഞ നൗഷാദി​​​​െൻറ സന്മനസ് നടന്‍ രാജേഷ് ശര്‍മയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്. 

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാനാണ് രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വഴിയോരത്താണ് നൗഷാദിന്‍റെ കച്ചവടം. വസ്ത്രങ്ങള്‍ സൂക്ഷിച്ച മുറി തുറന്ന് വില്‍പ്പനക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം നൗഷാദ് ചാക്കുകളിലാക്കി കൊടുത്തു. 

മാലിപ്പുറം സ്വദേശിയാണ് നൗഷാദ്. ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്നും താങ്കൾക്ക്​ നഷ്​ടമാകില്ലേയെന്നും രാജേഷ് ശര്‍മ പറയുന്നുണ്ടെങ്കിലും ‘നാട്ടുകാരെ സഹായിക്കുന്നതാണ് എ​​​​െൻറ ലാഭം. നാളെ പെരുന്നാളല്ലേ.. എ​​​​െൻറ പെരുന്നാളിങ്ങനെയാ..’ എന്ന്​ പറഞ്ഞുകൊണ്ട്​ നൗഷാദ് തുണി മുഴുവന്‍ ചാക്കിലാക്കി നല്‍കുകയായിരുന്നു.