Latest News

ഒമ്പതു എ ഡബിള്‍ സ്റ്റാറും ഒരു എ സ്റ്റാറും ! എര്‍ഡിങ്ങ്ടണിലെ അഭിമാനതാരമായി അമിത്, പഠിത്തത്തില്‍ മാത്രമല്ല ഈ മിടുക്കന്‍ ഒന്നാമന്‍

2019-08-25 03:55:42am | പ്രകാശ് മൈക്കല്‍

ജി സി എസ് ഇ പരീക്ഷയില്‍ മലയാളികളുടെ വിജയത്തിളക്കത്തില്‍ ഒന്നു കൂടി. പത്തില്‍ ഒമ്പതു എ ഡബിള്‍ സ്റ്റാറും ഒരു എ സ്റ്റാറും കരസ്ഥമാക്കി എര്‍ഡിങ്ങ്ടണിലെ അഭിമാനതാരമായി മാറിയിരിക്കുകയാണ് അമിത് ഷിബു. സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലെ ബിഷപ്പ് വാല്‍ഷ് സെക്കണ്ടറി സ്‌കൂളിലെ ഒന്നാമനായാണ് അമിത് എര്‍ഡിങ്ങ്ടണിലെ അഭിമാനതാരമായി മാറിയത്.

ചിട്ടയായുള്ള പഠന രീതികളും ദൈവാനുഗ്രഹവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അമിതും മാതാപിതാക്കളും പറയുന്നു. കരാട്ടെയില്‍ ബ്ളാക് ബെല്‍ട്ടുള്ള അമിതിന് ഭാവിയില്‍ ഒരു പീഡിയാട്രീഷ്യന്‍ ആകാനാണ് താല്‍പ്പര്യം. പാചകം, ഫുട് ബോള്‍ , ബാഡ്മിന്റണ്‍ ,ഡിബേറ്റിങ് എന്നിവയില്‍ തല്‍പരനായ അമിത് സ്‌കൂള്‍ കൗണ്‍സില്‍ ലീഡറും ആയിരുന്നു. കോട്ടയം മീനടം സ്വദേശി ഷിബു തോമസിന്റെയും എസ്മിയുടെയും മൂത്ത മകനാണ് അമിത്. ഇളയമകന്‍ അതിദ് ഇതേ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്‌.