Latest News

ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​ സമ്മേളനം നീട്ടിവെച്ചതിൽ വ്യാ​പ​ക പ്ര​തി​ഷേ​ധം; സ്​​കോ​ട്ടി​ഷ്​ നേ​താ​വ്​ രാ​ജി​വെ​ച്ചു

2019-08-30 01:41:32am |

ല​ണ്ട​ൻ: പാ​ർ​ല​മ​െൻറ്​ സ​മ്മേ​ളി​ക്കു​ന്ന​ത്​ ഒ​ക്​​ടോ​ബ​ർ 14വ​രെ നീ​ട്ടി​വെ​ച്ച പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​​െൻറ തീ​രു​മാ​നം എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി അം​ഗീ​ക​രി​ച്ച​തി​നെ​തി​രെ ബ്രി​ട്ട​നി​ൽ പ​ര​ക്കെ പ്ര​തി​ഷേ​ധം. തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സ്​​കോ​ട്ടി​ഷ്​ ക​ൺ​സ​ർ​വേ​റ്റി​വ്​ നേ​താ​വ്​ റു​ത്ത്​ ഡേ​വി​ഡ്​​സ​ൺ രാ​ജി​െ​വ​ച്ചു. 

നേ​തൃ​സ്​​ഥാ​നം രാ​ജി​വെ​ച്ച റു​ത്ത്​ സാ​ധാ​ര​ണ അം​ഗ​മാ​യി പാ​ർ​ല​മ​െൻറി​ൽ തു​ട​രും. ബോ​റി​സ്​ സ​ർ​ക്കാ​റി​ൽ ത​നി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​തി​നാ​ലാ​ണ്​ രാ​ജി​യെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. പ​ര​സ്​​പ​ര ബ​ഹു​മാ​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കെ​ട്ടി​പ്പ​ടു​ത്ത​താ​ണ്​ ബ്രി​ട്ട​​െൻറ ഐ​ക്യ​മെ​ന്നും പാ​ർ​ല​മ​െൻറി​െ​ല ച​ർ​ച്ച​ക​ൾ ആ ​രീ​തി​യി​ൽ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

ക​രാ​റി​ല്ലാ ബ്രെ​ക്​​സി​റ്റി​നെ എ​തി​ർ​ക്കു​ന്ന എം.​പി​മാ​ർ​ക്ക്​ ത​ട​യി​ടാ​നാ​ണ്​ പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​നം നീ​ട്ടി​വെ​ക്കാ​നു​ള്ള ബോ​റി​സ്​ ജോ​ൺ​സ​​െൻറ ത​ന്ത്ര​പൂ​ർ​വ നീ​ക്കം. തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 11 ല​ക്ഷ​​ത്തി​ലേ​റെ പേ​ർ ഒ​പ്പു​െ​വ​ച്ച ഹ​ര​ജി​യു​മാ​യി പ്ര​തി​ഷേ​ധ​ക​ർ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

പ്ര​തി​ഷേ​ധ​ത്തി​ൽ കാ​ര്യ​മി​​ല്ലെ​ന്നും സ​ർ​ക്കാ​റി​​െൻറ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​ന​പ​ര​മാ​ണെ​ന്നും പാ​ർ​ല​മ​െൻറി​ലെ അ​ധോ​സ​ഭ​യു​ടെ നേ​താ​വ്​ ജേ​ക്ക​ബ്​ റീ​സ്​ മോ​ഗ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ ത​​ന്നെ തു​ട​ര​ണ​മെ​ന്നു ചി​ന്തി​ക്കു​ന്ന​വ​രാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പ്ര​ത​ി​ഷേ​ധം ന​ട​ത്തു​ന്ന​തെ​ന്നും ഒ​ക്​​ടോ​ബ​ർ 31 വ​രെ​യേ അ​തി​നാ​യു​ള്ളൂ​വെ​ന്നും മോ​ഗ്​ പ​റ​ഞ്ഞു. പാ​ർ​ല​മ​െൻറ്​ ത​ൽ​കാ​ല​ത്തേ​ക്ക്​ പി​രി​ച്ചു​വി​ടാ​നു​ള്ളതീ​രു​മാ​ന​ത്തി​നെ​തി​രെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രെ​ക്​​സി​റ്റ്​ വി​രു​ദ്ധ പ്ര​ചാ​ര​ക​ൻ ഗി​ന മി​ല്ല​ർ കോ​ട​തി​യെ സമീപിപ്പിച്ചു.