Latest News

എം.​പി കൂ​റു​മാ​റി; ബ്രിട്ടീഷ്​ പാ​ർ​ല​മെൻറി​ൽ പ്ര​ധാ​ന​മ​ന്ത്രിക്ക്​ ഭൂരിപക്ഷം നഷ്​ടമായി

2019-09-04 03:12:50am |

ലണ്ടൻ: ബ്രെ​ക്​​സി​റ്റ്​ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും എം.​പി​മാ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റീവ്​ പാ​ർ​ട്ടി എം.​പി​യാ​യ ഫി​ലി​പ്പ്​ ലീ  ​കൂ​റു​മാ​റി​യ​തോ​ടെ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​​െൻറി​ൽ ബോ​റി​സ്​ ​േജാ​ൺ​സ​ൺ പാ​ർ​ല​മ​​െൻറി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​മാ​യി. 

ലീ ​ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യി​ലേ​ക്ക്​ കൂ​റു​മാ​റി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മ​​െൻറി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​േ​മ്പാ​ൾ ലീ ​പ്ര​തി​പ​ക്ഷ​ത്തി​​​െൻറ ബെ​ഞ്ചി​ലാ​ണ്​ ഇ​രു​ന്ന​ത്. വ​രു​ം ദി​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ എം.​പി​മാ​ർ കൂ​റു​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ നി​ന്ന്​ ബ്രി​ട്ട​ൻ പു​റ​ത്തു പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച്​ അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന്​ ബോ​റി​സ്​ ജോ​ൺ​സ​ൺ സൂ​ചി​പ്പി​ച്ചു. 

ബ്രെ​ക്സി​റ്റി​നെ എ​തി​ർ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്ക​മെ​ങ്കി​ൽ ഒ​ക്ടോ​ബ​റി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന്​ ബോ​റി​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തി​നെ നേ​രി​ടാ​ൻ ഭ​ര​ണ​പ​ക്ഷ എം.​പി​മാ​രു​ടെ പി​ന്തു​ണ​യോ​ടെ പ്ര​തി​പ​ക്ഷം പാ​ർ​ല​മ​​െൻറി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ ഇ​രി​ക്കെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ നീ​ക്കം.

ഒ​ക്​​ടോ​ബ​ർ 31ന്​ ​ബ്രെ​ക്​​സി​റ്റ്​ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ബോ​റി​സ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് 22 ഭ​ര​ണ​പ​ക്ഷ എം.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ പാ​ർ​ട്ടി എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യ​ത്. ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ നീ​ക്കം വി​ജ​യി​ച്ചാ​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തി​ന് 2020 ജ​നു​വ​രി 31 വ​രെ ബോ​റി​സ് ജോ​ൺ​സ​ന് സ​മ​യം തേ​ടേ​ണ്ടി​വ​രും. ക​രാ​റി​ല്ലാ​തെ പി​ൻ​വാ​ങ്ങു​ന്ന ബി​ല്ലി​ൻ​മേ​ൽ ച​ർ​ച്ച​ക​ൾ വേ​ണ്ട​തി​നാ​ൽ ബ്രെ​ക്​​സി​റ്റി​​​െൻറ സ​മ​യം നീ​ട്ട​ണ​മെ​ന്ന്​ മു​ൻ ചാ​ൻ​സ​ല​റും ടോ​റി വി​മ​ത നേ​താ​വു​മാ​യ ഫി​ലി​പ്​ ഹാ​മ​ണ്ട്​ ആ​വ​ശ്യ​പ്പെ​ട്ടു.