Latest News

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്​ മുന്നിൽ പാക്​ അനുകൂലികളുടെ പ്രതിഷേധം; കല്ലേറ്

2019-09-05 03:05:13am |

ലണ്ടന്‍:  പാകിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷൻ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിൽ ​കല്ലേറ്​. കെട്ടിടത്തി​​​െൻറ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. പാക്​ അധിനിവേശ കശ്​മീരി​​​െൻറ പതാകകളുമായണ്​ പ്രതിഷേധക്കാർ അണിനിരന്നത്​. ഇവർ പാക്​ അനുകൂല മുദ്രാവാക്യവും ‘ആസാദി​ കശ്​മീർ’ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്ത്യന്‍ ഹൈകമീഷന്‍ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞതായും റിപ്പോർട്ടുണ്ട്​. 

ആഗസ്​റ്റ്​ 15ന്​ കശ്​മീർ വിഷയത്തിൽ പാക്​ അനുകൂലികൾ ഇന്ത്യൻ ഹൈകമീഷനിലേക്ക്​ മാർച്ച്​ നടത്തിയിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും അക്രമാസക്തമായ പ്രതിഷേധം നടന്നിരിക്കുന്നത്​.  പ്രതിഷേധക്കാര്‍ പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ നയതന്ത്രജ്ഞര്‍ പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി.