801 പൗണ്ടും പന്നിയും, താറാവും പൂവന്‍കോഴിയും രണ്ടും മൂന്നും സമ്മാനങ്ങള്‍! യുകെയിലെ ഇടുക്കി ജില്ലാം സംഗമത്തിന്റെ ഓണം ഇക്കുറിയും വ്യത്യസ്തം

2019-09-10 02:36:45am |
ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ ഓൾ യുകെ വടംവലി മത്സരം  ഓണത്തോട് അനുബന്ധിച്ച് ഒക്ടോബർ 5 ന് ബർമിംങ്ങ്ഹാമിൽ വെച്ച് പ്രൗഡ ഗംഭീരമായി നടത്തപ്പെടുന്നു.  യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍  ബിർമിങ്ഹാമിൽ മാറ്റുരക്കുമ്പോൾ, യു കെയിലുള്ള കരുത്തന്മാരെ നിർണ്ണയിക്കുന്നതോട് ഒപ്പം ഈ വടംവലി മത്സരം എല്ലാ വടംവലി സ്നേഹികൾക്കും തീർച്ചയായും ഒരു ആവേശം  ആയി തീരും എന്ന് നിസംശയം പറയാം.
 
ഈ വടംവലി മത്സരത്തിൽ
ഒന്നാം സമ്മാനം: 801 പൗണ്ടും, ഫുൾ റോസ്റ്റ് പന്നിയുമാണ്,
രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും, മൂന്നാം സമ്മാനം 301  പൗണ്ടും, പൂവൻ കോഴിയും, നാല്, അഞ്ച്, ആറ് സമ്മാനങ്ങളായി 150, 100, 75 പൗണ്ടുമാണ് വിജയികളെ കാത്തിരിക്കുന്നത്.
 
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വടംവലി മത്സരത്തിന് BCMC വടംവലി ടീം  (ബർമിംങ്ഹാം) പൂർണ്ണ പിന്തുണയുമായി  ഈ വടംവലി മാമാങ്കത്തിൽ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പംചേരുന്നു. അമേരിക്കയിൽ ചിക്കാഗോ  സോഷ്യൽ ക്ലബിന്റെ ഏഴാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ വിജയികളായ യു കെ വടംവലി ടീമിന്റെ മാനേജറും കോച്ചുമായ സാൻറ്റോ ജേക്കബ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ജോയിന്റ് കൺവീനർ കൂടിയാണ്.
 
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയില്‍ നിങ്ങളെ എല്ലാവരെയും ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
 
വേദി : 
NORTH SOLIHULL LEISURE CENTRE 
BIRMINGHAM 
B37 5LA
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
കൺവീനർ 
ജിമ്മി:  07572 880046
ജോയിൻറ് കൺവീനർ:
സാൻറ്റോ: 07896 301430