ഫാ. വിൽ‌സൺ കൊറ്റത്തിൽ കെറ്ററിംഗിൽ നിര്യാതനായി

2019-11-07 11:45:34am |

കെറ്ററിംഗ്‌ . ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ  സേവനമനുഷ്ഠിചിരുന്ന  മലയാളി വൈദികൻ ഫാ. വിൽ‌സൺ കൊറ്റം(51 )  നിര്യാതനായി .കെറ്ററിംഗിലെ  സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷൻ ഡയറക്ടർ ആയും നോർത്താംപ്ടൺ രൂപതയിലെ കെറ്ററിംഗ്‌  സെന്റ് എഡ്‌വേഡ്സ് പള്ളി വികാരി ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.  എം . എസ് .എഫ് . എസ്  സഭ അംഗമായ ഫാ . വിൽ‌സൺ  കോട്ടയം അയർക്കുന്നം, ആറുമാനൂർ സ്വദേശിയായാണ് . ചങ്ങനാശേരി രൂപതയിലെ ആറുമാനൂർ മംഗളവർത്ത പള്ളി ഇടവകാംഗം ആണ് . ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്കായി  എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിൽ ആയിരുന്നു .2018  ജൂൺ മാസത്തിൽ  അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു .മരണവിവരമറിഞ്ഞു ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട് . അച്ചന്റെ  ആകസ്മിക വിയോഗത്തിൽ രൂപത കുടുംബം ഒന്നാകെ അനുശോചനം അറിയിക്കുകയും , അച്ചന്റെ  ആത്മ ശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായിപ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു .