ലിവർപൂളിൽ താമസിക്കുന്ന കൊച്ചുറാണി ജോസ് നിര്യാതയായി

2019-12-31 10:27:15am |


ലിവർപൂൾ .പുതുവർഷത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന യു കെ മലയാളികളെ സങ്കടത്തിലാഴ്ത്തി ലിവർപൂളിൽ  ഫസർക്കലിയിൽ താമസിക്കുന്ന കൊച്ചുറാണി ജോസ് (5 4 )മരണമടഞ്ഞു. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത്  കൊഴുവനാൽ സ്വദേശി ജോസ് തണ്ണിപ്പാറയുടെ ഭാര്യയാണ്  . കഴിഞ്ഞ പത്തു മാസമായി അസുഖ  ബാധിത യായി  ചികിത്സയിലായിരുന്ന കൊച്ചുറാണി ഇന്ന് രാവിലെ എട്ടരയോടെയാണ് മരണമടഞ്ഞത് . പരേതക്ക് ബി ഡി എസ് വിദ്യാർഥികളായ രണ്ടു  മക്കൾ ആണ് ഉള്ളത് . കോട്ടയം ജില്ലയിലെ കല്ലറ പെരുംതുരുത്ത്  തൂമ്പുങ്കൽ കുടുംബാങ്ങം  ആണ് കൊച്ചു റാണി . പരേതയുടെ ആത്മശാന്തിക്കായി ഇന്ന് രാവിലെ പത്തു മണിക്ക് ലിവർപൂൾ  ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ  വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥന ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട് . മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ സംസ്കാരം നടത്താനാണ് പ്രാഥമികമായി  തീരുമാനിച്ചിരിക്കുന്നത് എന്നും ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .