Latest News

എന്താണ് രഹസ്യമെന്ന് അറ്റ്ലസ് രാമചന്ദ്രൻ; പട്ടിണിയാണെന്ന് പിഷാരടി

2020-02-02 03:07:36am |

ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരളയിലെ സുവർണ നായികമാർ എന്ന പരിപാടിയിൽ ചിരി പടർത്തി അറ്റ്ലസ് രാമചന്ദ്രനും രമേശ് പിഷാരടിയും. മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ടവരായ സുവർണനായികമാർ പങ്കെടുത്ത വേദിയിൽ യാദൃശ്ചികമായാണ് ആ പാട്ടെത്തിയത്.

എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത, മമ്മുട്ടിയും ശാന്തികൃഷ്ണയും മത്സരിച്ച അഭിനയിച്ച സുകൃതം എന്ന സിനിമയിലെ മാനസരോവരം ആകെ ഉണർന്നു എന്ന ഗാനം. ഇൗ പാട്ടുപാടി  മൃദുല പോകാനൊരുങ്ങിയ നേരം. അവതാരകൻ രമേഷ്​ പിഷാരടി മൃദുലയെ തിരിച്ച് വിളിച്ചു ചോദിച്ചു: സുകൃതം എന്ന ചിത്രത്തി​​​െൻറ നിർമാതാവ് ആരാണ്. മൃദുല കുഴങ്ങിയെങ്കിലും സദസ് വിളിച്ചു പറഞ്ഞു ജനകോടികളുടെ ‘വിശ്വസ്ഥ സ്ഥാപനം’.  കമോൺ കേരളയുടെ അവസാന നാളിൽ മേള സന്ദർശിച്ച അറ്റ്​ലസ്​ രാമചന്ദ്രൻ വേദിയിലെത്തിയതോടെ ഹർഷാരവം കൂടുതൽ ശക്​തമായി.

എന്നും ഒരു മാറ്റവുമില്ലാതിരിക്കുന്നതഎന്ത് കൊണ്ടെന്നാണ് പിഷാരടിയോട് അറ്റ്ലസ് രാമചന്ദ്രന്‍റെ ചോദ്യം. പട്ടിണിയാണെന്ന പിഷാരടിയുടെ മറുപടി കാണികളിൽ ചിരിപടർത്തി. ശേഷം തന്‍റെ പഞ്ച്​ വാക്യമായ ജനകോടികളുടെ ‘വിശ്വസ്ഥ സ്ഥാപനം’ എന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയ​ത്​.