ബ്രിട്ടനിൽ നിബന്ധനകളോടെ ലോക്ക് ഡൌൺ ഇളവുക

2020-05-15 12:06:44am |

 

 
 

 ലണ്ടൻ .എല്ലാവരും  പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ബ്രിട്ടനിൽ നിലവിലുള്ള ലോക്ക് ഡൌൺ നിയന്ത്രണങ്ങൾക്ക്  ഉപാധികളോടെ ഉള്ള ഇളവുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു , വർക് ഫ്രം ഹോം ആയി ജോലി ചെയ്യുവാൻ  കഴിയാത്ത നിർമ്മാണ മേഖലയിലുള്ളവർക്കും , ഫാക്ടറി  ജീവനക്കാർ ഉൾപ്പടെഉള്ള  ഉള്ളവർക്കും ജോലിയിൽ തിരികെ പ്രവേശിക്കാൻ  അനുമതി നൽകി , പക്ഷെ  ജോലിക്കായുള്ള യാത്രയിൽ പൊതു ഗതാഗത സംവിധാനങ്ങൾ പരമാവധി ഒഴിവാക്കണം  എന്നതാണ്  നിബന്ധന .അതുപോലെ ബുധനാഴ്ച മുതൽ കുടുംബാംഗങ്ങൾ ഒരുമിച്ചു വ്യായാമത്തിനായി യഥേഷ്ടം പുറത്തിറങ്ങുന്നതിനും  അനുമതി നൽകിയിട്ടുണ്ട്  .  പാർക്കുകൾ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്‌ ഉപയോഗിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട് .   കൂടുതൽ ആളുകളെ ജോലിയിലേക്ക് തിരികെ എത്തിക്കുക എന്നതിൽ ‌ശ്രദ്ധ കൊടുത്തുകൊണ്ടാണ് പ്രധാനമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നും , കുടുംബ അംഗങ്ങളെയും ബന്ധുക്കളെയും കാണാൻ ഇളവുകൾ അനുവദിച്ചില്ല എന്ന വിമർശനവും ആളുകൾ ഉന്നയിക്കുന്നുണ്ട് സ്കൂളുകൾ തുറക്കുന്നതിന്റെ ആദ്യ ഘട്ടമായി ജൂൺ  ഒന്ന് മുതൽ പ്രൈമറി  സ്‌കൂളുകളിലെ  റിസപ്ഷൻ , ഇയർ വൺ , ഇയർ സിക്സ്  എന്നീ ക്ളാസുകൾ  മാത്രം   പുനരാരംഭിക്കുവാനാണ് ഇപ്പോൾ അനുമതി  നൽകിയത്  .ജൂൺ അവസാനത്തോടെ  അടുത്ത വര്ഷം പരീക്ഷയുള്ള സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്ക്  വേനൽ അവധിക്കു മുൻപായി ആദ്ധ്യാപകരോടൊപ്പം സമയം ചിലവിടുവാൻ  അവസരം നൽകും .മൂന്നാം ഘട്ടമായി  ജൂലൈ  മാസത്തിൽ  ഹോട്ടലുകളും , മറ്റു പൊതു സ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകും , പക്ഷെ ശാസ്ത്രീയമായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം .രാജ്യത്തോടായി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . .ബ്രിട്ടന്റെ ഇതുവരെയുള്ള കൊറോണക്കെതിരെയുള്ള മുദ്രാവാക്യമായ സ്റ്റേ അറ്റ് ഹോം  മാറ്റി സ്റ്റേ അലേർട്ട് , കണ്ട്രോൾ ദി വൈറസ് സേവ് ലൈഫ്സ് എന്നുള്ള പുതിയ നിർദേശമാണ് പ്രധാനമന്ത്രി മുൻപോട്ടു വക്കുന്നത് ,എന്നാൽ സ്കോട്ലൻഡിലെയും , വെയില്സിലെയും ,  നോർത്തേൺ അയര്ലണ്ടിലെയും പ്രാദേശിക ഭരണകൂടങ്ങൾ പ്രധാനമന്ത്രിയുടെ ഈ നിർദേശത്തോട് അപ്പാടെ യോജിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഇവിടങ്ങളിൽ   സ്റ്റേ  അറ്റ് ഹോം പോളിസി തന്നെ തുടരുമെന്നാണ്   മൂന്നു രാജ്യങ്ങളുടെയും ഫസ്റ്റ് മിൻസ്റ്റര്മാര് മാധ്യമങ്ങളോട് പറഞ്ഞത് . സ്റ്റേ അറ്റ് ഹോം പോളിസി മാറ്റുന്നു എന്ന കാര്യം മീഡിയക്ക്  ബ്രീഫ് ചെയ്യുന്നതിന്  മുൻപ്  തന്നെ അറിയിച്ചിട്ടില്ല എന്നും സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ  ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട് .ട്രാക്കിങ്ങിലൂടെ രോഗബാധിതരായവരെയും ., സമ്പർക്കത്തിലായവരെയും കണ്ടെത്തി പ്രതിരോധിക്കുവാനുള്ള കോവിഡ്  അലേർട്ട് സിസ്റ്റത്തെ പറ്റിയും  പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു , ഫിസിക്കൽ ഡിസ്റ്റൻസിങ് നിയമങ്ങൾ ലംഖിക്കുന്നവർക്കുള്ള പിഴ തുകകൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു .ബ്രിട്ടനിലേക്ക്  എത്തുന്ന യാത്രക്കാർക്ക്  എയർപോർട്ടുകളിൽ ഏർപ്പെടുത്തുന്ന പതിനാലു ദിവസത്തെ ക്വാറന്റൈൻ  നടപടികൾ  ഉൾപ്പടെ  ലോക്ക് ഡൌൺ  നിയത്രണങ്ങളിൽ വരുത്തിയ ഇളവുകൾ സംബന്ധിച്ച കൂടുതൽ വിശദശാംശങ്ങൾ പാർലമെന്റിൽ പ്രഖ്യാപിക്കുമെന്നും ബോറിസ് പറഞ്ഞു .കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന പുരുഷൻമാർക്കാണ് മറ്റു ജോലികൾ ചെയ്യുന്ന ആളുകളേക്കാൾ കൂടുതൽ കോവിഡ്  മൂലമുള്ള മരണം സംഭവിക്കുന്നത് എന്നുള്ള ഒരു കണക്കും വെളിയിൽ വന്നിട്ടുണ്ട് , ഓഫീസ്  ഓഫ് ദി നാഷണൽ സ്റ്റാറ്റിറ്റിക്‌സിന്റെ രേഖകളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത് ഇത്തരത്തിൽ സെക്യൂരിറ്റി ജീവനക്കാർക്കാണ് എന്നാണ് .അതുപോലെ  സോഷ്യൽ കെയർ ജീവനക്കാർ എന്നിവർക്കും കൂടുതലായി മരണം സംഭവിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ .