ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മലയാളിയായ വനിതാ ഡോക്ടർക്കു മരണം

2020-05-15 12:07:40am |


ബ്രിട്ടനിൽ കോവിഡ്  ബാധിച്ചു  മലയാളിയായ വനിതാ ഡോക്ടർക്കു മരണം സംഭവിച്ചു .  ഡൽഹി മലയാളിയായ ഡോ . പൂർണ്ണിമ നായർ ആണ്  മിഡിൽസ്ബറോക്കടുത്തുള്ള  നോർത്ത് ടീസ് ആശുപത്രിയിൽ  വച്ച് മരിച്ചത് . മൂന്നാഴ്ചയായി വെന്റിലേറ്റർ സഹായമുൾപ്പടെ ഉള്ള ചികിത്സയിൽ ആയിരുന്നു .  അൻപത്തി ആറു  വയസുകാരിയായ ഡോ  പൂർണ്ണിമ ബിഷപ് ഓക്ക്‌ലാൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്റെറിലെ ജനറൽ പ്രക്ട്ടീഷനർ  ആയി സേവനം അനുഷ്ഠിക്കുക ആയിരുന്നു . മുൻപ് യാതൊരു വിധ മെഡിക്കൽ കണ്ടീഷൻസും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ . സന്ദർ ലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ഡോ . ബാലപുരിയാണ് ഭർത്താവ് .ഏകമകൻ വരുൺ .പത്തനംതിട്ട റാന്നിയിൽ നിന്നും ഡൽഹിയിലേക്ക് കുടിയേറിയതാണ് ഡോകട്ർ പൂർണ്ണിമയുടെ കുടുംബം.   ഇതോടെ കോവിഡ്  മൂലം ബ്രിട്ടനിൽ മരണമടയുന്ന മലയാളികളുടെ എണ്ണം പതിമൂന്നായി . കോവിഡ്  ബാധിച്ചു മരണമടയുന്ന ഏഷ്യൻ അല്ലെങ്കിൽ ന്യൂനപക്ഷ വംശീയ പശ്ചാത്തലത്തിൽ നിന്നുള്ള പത്താമത്തെ ജിപിയാണ് ഡോ. പൂർണ്ണിമ .