Latest News

കല്ല്യാണം കഴിഞ്ഞ് സല്‍ക്കാര സ്ഥലത്തേയ്ക്ക് കാറില്‍ പുറപ്പെട്ട് വധുവരന്മാരേ കാത്തിരുന്നത്!

2017-08-21 02:35:36am |

കല്ല്യാണം കഴിഞ്ഞ് സല്‍ക്കാര സ്ഥലത്തേയ്ക്കു കാറില്‍ പുറപ്പെട്ട വധുവരന്മാരെ കാത്തിരുന്നതു വമ്പന്‍ ഗതാഗതക്കുരുക്ക്. ഒടുവില്‍ വധുവരന്മാര്‍ കാറില്‍ നിന്ന് ഇറങ്ങി സുഹൃത്തിന്റെ ഇരുചക്ര വാഹനത്തില്‍ സ്വീകരണ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും രണ്ടു മണിക്കൂര്‍ വൈകിരുന്നു. മാവേലിപ്പടി സ്വദേശി പിവി അനിലിന്റെയും കാഞ്ഞിരപ്പള്ളി സ്വദേശി റോസ് മേരിയുടെയും വിവാഹം ആയാത്തുപടി പള്ളിയിലായിരുന്നു. രാവിലെ 11 നു തുടങ്ങിയ ചടങ്ങ് 12 അവസാനിച്ചു.

തുടര്‍ന്നു പെരുമ്പാവൂര്‍ ടൗണിലായിരുന്നു വിവാഹ സല്‍ക്കാരം. തുടര്‍ന്നു വല്ലം വഴി എം സി റോഡിലേയ്ക്കു പ്രവേശിച്ചതോടെ ദമ്പതികള്‍ സഞ്ചരിച്ച വാഹനം ഗതാഗതക്കില്‍ പെടുകയായിരുന്നു. ഇതോടെ ദമ്പതികളുടെ വാഹനത്തിനു പിന്നാലെ ഇരുചക്ര വാഹനത്തില്‍ എത്തിയ സുഹൃത്ത് ദമ്പതികളെ സഹായിക്കുകയായിരുന്നു. തുടര്‍ന്നു സുഹൃത്തിന്റെ ബൈക്കില്‍ സല്‍ക്കാര സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും രണ്ടു മണിക്കൂര്‍ താമസിച്ചിരുന്നു. വധുവരന്മാരേ കാണാതെ പല അഥിതികളും തിരിച്ചു പോകുകയും ചെയ്തിരുന്നു.