അമ്മയും മകനും ജനിച്ചത് മെയ് ഇരുപത്തിയൊന്നിന്ന്, ജന്മദിനാശംസകള്‍…

2017-05-22 02:24:35am |

ജനന ദിവസങ്ങള്‍ ഒന്നാകുക എന്നത് സര്‍വ്വസാധാരണമാണ്. പക്ഷേ ജനിച്ച തീയതിയും ഒന്നാകുക എന്നത് അല്പം അതിശയത്തിന് വകയേകുന്നു. യോര്‍ക്ഷയറിലെ ഹരോഗേറ്റില്‍ ഒരമ്മയും മകനും ജനിച്ചത് മെയ് ഇരുപത്തിയൊന്നിന്. ഏറ്റുമാനൂരിലെ പേരൂരുള്ള കാരണംകോട്ട് വീട്ടിലെ ബിനോയി അലക്‌സിന് ഇന്ന് സന്തോഷത്തിന്റെ ദിനം.

ജീവിതത്തില്‍ കൂട്ടായും ഒരു ദിവ്യപ്രകാശമായും ചങ്ങനാശ്ശേരിക്കടുത്തുള്ള വെളിയനാട്ടു നിന്നും ദിവ്യ എത്തിയപ്പോള്‍ ബിനോയി ആദ്യം ചോദിച്ചതും ജനിച്ച ദിവസമായിരുന്നു. ആ ദിവസം കൂടുതല്‍ സന്തോഷകരമാകാന്‍ അതേ ദിവസം തന്നെ എസെക്കിയേലും എത്തി. ഇന്ന് അവന് മൂന്ന് വയസ്സ് തികഞ്ഞു. ചെസ്‌ന എസെക്കിയേലിന്റെ മൂത്ത സഹോദരിയാണ്.