Latest News

ബ്രോംലി മാസ്സ് സെന്ററിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങൾ

2017-05-24 03:12:22am | അപ്പച്ചന്‍ കണ്ണഞ്ചിറ
ബ്രോംലി സിറോ മലബാർ മാസ്സ് സെന്ററിനെ ധന്യമാക്കിയ ആറു കുരുന്നുകളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഇടവകാഘോഷമാക്കി പാരീഷംഗങ്ങൾ കൊണ്ടാടി.ബ്രോംലി സെന്റ് ജോസഫ്സ് ദേവാലയത്തിൽ വെച്ചാണ് യേശുവിന്റെ തിരുശ്ശരീരവും,തിരുരക്തവും ഇതാദ്യമായി സ്വീകരിക്കുവാൻ കുഞ്ഞുങ്ങൾക്ക് അനുഗ്രഹീതമായ ഭാഗ്യം ലഭിച്ചത്. ബ്രോംലി സീറോ മലബാർ മാസ്സ് സെന്റർ ചാപ്ലിൻ ഫാ. സാജു പിണക്കാട്ട്(കപ്പുച്ചിൻ), ഫാ. ജോഷി (എസ് എസ് പി ), ഫാ.ഷിജു(എസ് എസ് പി ) എന്നിവർ തിരുകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു.  
 
ഫാ.ജോഷി കുർബാന മദ്ധ്യേ നൽകി സന്ദേശത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുരുന്നുകളെ അനുമോദിക്കുകയും, ക്രൈസ്തവ ജീവിതത്തിൽ പരിശുദ്ധ കുർബാനയുടെ പ്രാധാന്യം  വിശദീകരിക്കുകയും, 
അനിവാര്യതയും,അനുഗ്രഹങ്ങളും എടുത്തുപറയുകയും ചെയ്തു. 
 
ആഘോഷമായ സമൂഹ ദിവ്യബലിക്ക് ശേഷം പള്ളി ഹാളിൽ ഒത്തു കൂടിയ പാരീഷംഗങ്ങൾ തങ്ങളുടെ സമൂഹത്തിൽ അനുഗ്രഹമായി മാറിയ കുരുന്നുകളെ അനുമോദിക്കുവാനും തങ്ങൾക്കു ലഭിച്ച ആനന്ദത്തിന്റെയും,അനുഗ്രഹത്തിന്റെയും ആഘോഷ പൂർണ്ണതക്കായി സംഗീത വിരുന്നും,വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു.
 
സജി-സാന്റി ദമ്പതികളുടെ മകൻ ലെവിസ് ,ജിമ്മി-റെറ്റി ദമ്പതികളുടെ  മകൻ വില്യം,ജോബി-ലിസ കുടുംബത്തിലെ മകൾ ഇസബെൽ, സജി- സിനി ദമ്പതികളുടെ മകൻ ടോം, സിനോൻ-ജൂലി എന്നിവരുടെ മകൻ ജാക്സ്,സുബ്ബരാജ്-സിമി ദമ്പതികളുടെ മകൾ നമിത എന്നീ കുരുന്നുകളാണ് ആദ്യമായി ദിവ്യ കാരുണ്യ കൂദാശയിലൂടെ നിത്യരക്ഷയുടെ സമ്മാനമായ ഈശോയെസ്വീകരിക്കുവാൻ അനുഗ്രഹിക്കപ്പെട്ടത്.